ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപല്ല; മുന്‍ഗാമികള്‍ 3 പേര്‍

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുകയാണ്. എന്നാല്‍ ട്രംപിന് മുന്‍പ് ഈ നാണക്കേട് നേരിട്ട മൂന്ന് പ്രസിഡന്റുമാരുണ്ട് അമേരിക്കന്‍ ചരിത്രത്തില്‍. പക്ഷെ ഇംപീച്ച്‌മെന്റ് നടത്തി ആരെയും പുറത്താക്കിയിട്ടില്ല. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം പുനരുദ്ധാരണപ്രവര്‍ത്തനത്തിന് ഇറങ്ങിയ ഡെമോക്രാറ്റ് പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സനാണ് ഒന്നാമന്‍.

സെനറ്റ് നിയോഗിച്ച ഓഫീസറെ പുറത്താക്കിയതിന്റെ പേരില്‍ കോണ്‍ഗ്രസുമായി പോരിലായ ആന്‍ഡ്രൂ 1868ല്‍ ഇംപീച്ച്‌മെന്റ് നേരിട്ട ആദ്യ യുഎസ് പ്രസിഡന്റായി. നടപടികള്‍ മുന്നോട്ട് പോയെങ്കിലും ഒരൊറ്റ വോട്ടിന് ആന്‍ഡ്രൂവിനെ പുറത്താക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇതോടെ കാലാവധി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം കസേര വിട്ടത്.

1972 തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ വാഷിംഗ്ടണിലെ ഡെമോക്രാറ്റിക് ആസ്ഥാനത്തേക്ക് കള്ളന്‍മാരെ മോഷണത്തിലാണ് അയച്ചു. മോഷ്ടാക്കളെ പിടിച്ചതോടെ വാര്‍ത്ത പുറത്തുവന്നു. തന്റെ ഇടപെല്‍ മറച്ചുവെയ്ക്കാന്‍ നിക്‌സണ്‍ ശ്രമിച്ചെങ്കിലും യുഎസ് സുപ്രീംകോടതി ഇടപെട്ടു. കുറ്റകൃത്യം മറച്ചതിന് ഇംപീച്ച്‌മെന്റ് ആരംഭിച്ചെങ്കിലും പുറത്താക്കാന്‍ കാത്തുനില്‍ക്കാതെ നിക്‌സണ്‍ രാജിവെച്ചു.

മോണിക്കാ ലെവന്‍സ്‌കിയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിലാണ് 1998ല്‍ ഡെമോക്രാറ്റ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഇംപീച്ച്‌മെന്റ് നേരിട്ടത്. എന്നാല്‍ കുറ്റം വിധിക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സെനറ്റില്‍ കിട്ടാതെ വന്നതോടെ ക്ലിന്റണും കാലാവധി പൂര്‍ത്തിയാക്കി.

Top