befor pathancot attack jaish e mohammad e- journal published

മുംബയ്: പത്താന്‍കോട്ട് ആക്രമണത്തിന് പിന്നിലെന്നു സംശയിക്കുന്ന പാകിസ്ഥാനിലെ ഭീകര സംഘടന ജെയ്ഷ്ഈമുഹമ്മദ് അവരുടെ ഓണ്‍ലൈന്‍ ജേണലായ അല്‍ഖ്വാമിന്റെ പ്രസിദ്ധീകരണം തുടങ്ങി. ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ സൈബര്‍ റെഗുലേറ്റേസ് സംഘടനയുടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തി എട്ടു ആഴ്ചകള്‍ക്ക് ശേഷമാണ് അവരുടെ പുതിയ നീക്കം.

പാകിസ്ഥാന്‍ പിടിയിലുള്ള ജെയ്ഷ കമാന്‍ഡര്‍ മൗലാനാ മസൂദ് അസറിന്റെ കോളത്തോടു കൂടി പ്രസിദ്ധീകരിച്ച ജേണല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നതിന്റെ ഏറ്റവും പുതിയ തെളിവാണിതെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് അധികൃതര്‍ പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് പത്താന്‍കോട്ട് ആക്രമണത്തെ കുറിച്ച് അന്വേഷിക്കാനായി നിയോഗിച്ച പാകിസ്ഥാന്‍ സംഘം മാര്‍ച്ച് 27നു ഇന്ത്യയില്‍ എത്തുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ജെയ്ഷിന്റെ ജേണല്‍ പ്രസിദ്ധീകരിച്ച വിവരം വന്നിരിക്കുന്നത്.

ഐ.എസ്.ഐയുടെ സംരക്ഷണയില്‍ ഇസ്ലാമാബാദിലാണ് അസ്ഹര്‍ താമസിക്കുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. മതത്തിനെയും പാശ്ചാത്യരീതികള്‍ മുസ്ലീങ്ങള്‍ പിന്തുടരുന്നതിനെതിരെയുള്ള മുന്നറിയിപ്പുകളും മറ്റുമാണ് ജേണലിന്റെ പുതിയ പതിപ്പില്‍ പറയുന്നത്. ഇന്ത്യക്കെതിരെ ഒരു വിമര്‍ശനങ്ങളും പുതിയ പതിപ്പില്‍ വന്നിട്ടില്ല.

Top