Befikre Movie Trailer

ണ്‍വീര്‍ സിംഗും വാണി കപൂറും ഒന്നിക്കുന്ന ‘ബേഫിക്രെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കഥ, തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് ആദിത്യ ചോപ്രയാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ആദിത്യ സംവിധാന രംഗത്തേക്ക് വീണ്ടുമെത്തിയിരിക്കുന്നത്.

ധരം എന്ന കഥാപാത്രമായി രണ്‍വീറും ശ്രിയയായി വാണിയും വേഷമിടുന്നു. ഇരുവരും പാരീസില്‍വെച്ച് കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു.

രണ്‍വീര്‍ സിംഗ്‌വാണി കപൂര്‍ ജോഡികളുടെ ലിപ്‌ലോക്കാണ് ട്രെയിലറിലെ മുഖ്യആകര്‍ഷണം. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ചുംബന രംഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇരുവരുടേയും ലിപ്‌ലോക്ക് നിറഞ്ഞുനിന്ന പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോസ്റ്ററുകളില്‍ കണ്ട ചൂടന്‍ രംഗങ്ങള്‍ എല്ലാം തന്നെ ട്രെയിലറിലും ഉണ്ട്. പാരീസ് പശ്ചാത്തലമാക്കിയാണ് ചിത്രം കഥപറയുന്നത്.

സുശാന്ത് നായകനായ ശുദ്ധ് ദേസി റൊമാന്‍സിലൂടെയാണ് വാണി ബോളിവുഡിലേക്കെത്തുന്നത്. ‘ആഹാ കല്ല്യാണം’ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. വാണിയുടെ മൂന്നാമത്തെ ചിത്രമാണ് ബേഫിക്രെ. വിഷാല്‍ഷേഖര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 9ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top