കളി പഠിപ്പിക്കാന്‍ തേനീച്ചയെത്തി; നിലത്ത് കിടന്ന് താരങ്ങളും അംപയര്‍മാരും

ലണ്ടന്‍: ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക ശ്രീലങ്ക മല്‍സരത്തിനിടെ തേനീച്ച വില്ലനായി. കളിക്കാരും അമ്പയറും ഗ്രൗണ്ടില്‍ കമിഴ്ന്നു കിടന്നാണ് തേനീച്ച ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ശ്രീലങ്കന്‍ ഇന്നിംഗ്‌സിന്റെ 48ആം ഓവറിലായിരുന്നു സംഭവം. ഓവറിലെ അവസാന പന്ത് എറിയാന്‍ തുടങ്ങിയ മോറിസ് തേനീച്ചക്കൂട്ടത്തെക്കണ്ട് അല്പ സമയം നിന്നു. പെട്ടെന്ന് അമ്പയറുടെ നിര്‍ദ്ദേശ പ്രകാരം എല്ലാവരും ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു. ഗ്രൗണ്ടിന്റെ നാനാഭാഗത്തും പാറി നടന്ന തേനീച്ചകള്‍ അല്പ സമയത്തിനകം മടങ്ങി. തുടര്‍ന്നാണ് കളി പുനരാരംഭിച്ചത്.

Top