ബിയര്‍ നിര്‍മ്മാണത്തില്‍ മൂത്രവും;പരീക്ഷണവുമായി ‘ന്യൂബ്ര്യൂ’

ബിയര്‍ നിര്‍മ്മാണത്തില്‍ പുതിയൊരു പരീക്ഷണവുമായെത്തിയിരിക്കുകയാണ് സിങ്കപ്പൂര്‍ കമ്പനി.ബിയര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ മൂത്രം ഉള്‍പ്പെടുത്തിയാണ് പുതിയ പരീക്ഷണം.കുടിക്കുമ്പോള്‍ രുചി വ്യത്യാസമില്ലെന്നതാണ് പ്രത്യേകത. ‘ന്യൂബ്ര്യൂ’ എന്ന കമ്പനിയാണ് മലിനജലത്തില്‍നിന്നും മൂത്രത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ശുദ്ധജല ബ്രാന്‍ഡായ ‘നെവാട്ടര്‍’ ഉപയോഗിച്ച് ബിയര്‍ നിര്‍മ്മിക്കുന്നത്.95 ശതമാനവും ‘നെവാട്ടര്‍’ ഉപയോഗിച്ചാണ് ബിയര്‍ നിര്‍മ്മാണം.ഏപ്രില്‍ 8 നാണ് ബിയര്‍ അവതരിപ്പിച്ചത്.

വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവല്‍കരണം നല്‍കുകയെന്നതാണ് ഇത്തരമൊരു ബിയര്‍ നിര്‍മ്മാണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യം നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകുമെന്നാണ് കരുതുന്നതെന്ന് രാജ്യത്തെ ജലസേചന വകുപ്പും അറിയിച്ചു.

Top