ബീയ്ജിംഗില്‍ പൊടിക്കാറ്റ് രൂക്ഷം

ബീയ്ജിംഗ് : അന്തരീക്ഷ മലനീകരണം രൂക്ഷമായ നഗരങ്ങളിലൊന്നാണ് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്. കഴിഞ്ഞ ദിവസം വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ പൊടിക്കാറ്റ് ആഞ്ഞു വീശിയതോടെ ബെയ്ജിങ് നഗരത്തിന്റെ അന്തരീക്ഷം മഞ്ഞ നിറമായി മാറി. മംഗോളിയ, ഗാന്‍സു, ഷാങ്‌സി, ഹെബെ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് രൂക്ഷമായത്. വായു മലനീകരണ തോത് റെക്കോര്‍ഡിലെത്തിയ ബെയ്ജിങ്ങില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 500 മുകളിലാണ്.

ബെയ്ജിങ്ങിന് പുറമേ മറ്റ് ചൈനീസ് നഗരങ്ങളിലും സ്ഥിതി രൂക്ഷമാണ്.വടക്കന്‍ ചൈനയില്‍ സ്ഥിതിചെയ്യുന്ന ഗോബി മരുഭൂമിയില്‍ നിന്നാണ് പൊടിക്കാറ്റുകള്‍ ഉത്ഭവിക്കാറ്. ബെയ്ജിങ് നഗരത്തിലെ മലനീകരണം കുറയ്ക്കാന്‍ വലിയ പദ്ധതികളാണ് ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മഞ്ഞ നിറമായി മാറിയ ബെയ്ജിങ് നഗരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

Top