ബിഹാറിലെ ഔറംഗബാദിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പാറ്റ്‌ന: ബിഹാറിലെ ഔറംഗബാദിലുണ്ടായ നക്‌സല്‍ ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് ബസുകള്‍ക്കും നക്‌സലുകള്‍ തീയിട്ടു. ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്.

നക്‌സല്‍ ആക്രമണത്തെ തുടര്‍ന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top