മദ്രാസ് ഐ.ഐ.ടി കാമ്പസില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച ഗവേഷണ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

ചെന്നൈ: ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) മദ്രാസ് കാമ്പസില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച ഗവേഷണ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം. എയ്‌റോസ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷണ വിദ്യാര്‍ഥി ആര്‍ സുരജാണ് മർദ്ദനത്തിനിരയായത്.

മര്‍ദ്ദനത്തില്‍ സൂരജിന്റെ കണ്ണിന് സാരമായ പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിയെ നുങ്കമ്പാക്കത്തെ ശങ്കര നേത്രാലയയില്‍ പ്രവേശിപ്പിച്ചു.

ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരില്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ തന്നെയാണ് സൂരജിനെ മര്‍ദ്ദിച്ചതെന്ന് സുഹൃത്ത് നിധീഷ് പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നിധീഷ് വ്യക്തമാക്കി.

കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഞായറാഴ്ച രാത്രി മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. 50 ലേറെ വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു.

Top