കേരള ഹേറ്റ് ക്യാംപെയിന്‍: ‘ബീഫ് കഴിക്കുന്നവര്‍ക്ക് സഹായം ചെയ്യേണ്ടതില്ല’!!

kerala flood force

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ കേരളത്തിന്റെ കൈ പിടിക്കേണ്ടതിനു പകരം ഹേറ്റ് ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. കേരളത്തിലുള്ളവര്‍ ബീഫ് കഴിയ്ക്കുന്നതാണ് പ്രശ്‌നം. ഇവരെ രക്ഷിച്ചാല്‍ ബീഫ് ചോദിക്കുമെന്നാണ് ഗോസംരക്ഷകരുടെ വാദം!!! പ്രളയം കേരളം അര്‍ഹിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.

ആദ്യഘട്ടത്തില്‍ ദേശീയ മാധ്യമങ്ങളും കേരളത്തിലെ അവസ്ഥയോട് മുഖം തിരിച്ചു.
ബീഫ് നിരോധനത്തിനെതിരെ വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തിയതിനുള്ള ശിക്ഷയാണെന്നാണ് വിദ്വേഷ പോസ്റ്റുകള്‍.

കേരളത്തിലെ ആളുകള്‍ മിക്കവരും പുറത്ത് ക്രിസ്ത്യന്‍, മുസ്ലീം രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ഈ കമ്മികളെ അവര്‍ രക്ഷിച്ചു കൊള്ളും, ഭക്ഷണം കൊടുത്താല്‍ അവര്‍ ബീഫ് ചോദിക്കുമെന്ന് ഒരു പോസ്റ്റില്‍ പറയുന്നു. നമ്മള്‍ ആരാധിക്കുന്ന പശുക്കളെ കൊല്ലുന്ന കേരളത്തിലെ ആളുകള്‍ക്ക് സഹായം നല്‍കേണ്ടതുണ്ടോയെന്നാണ് പലരുടെയും ചോദ്യം!!!

അതേസമയം, പുറത്തു നിന്നും വലിയ സാമ്പത്തിക സഹായങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഓരോ പൊലീസുകാരനും തന്റെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് പോലീസ് മേധാവി ഒ.പി.സിംഗ്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി നല്‍കുമെന്ന് അറിയിച്ചിരുന്നു. പ്രളയദുരന്തം നേരിടുന്ന കേരളത്തിന് കൈത്താങ്ങായി മഹാരാഷ്ട്രയും രംഗത്തെത്തിയിട്ടുണ്ട്. 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്ന് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം നല്‍കും. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം അറിയിച്ചത്.

പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 10 കോടി നല്‍കുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്നാട് 5 കോടി രൂപ കൂടി നല്‍കുമെന്നും അറിയിച്ചു.

Top