കേരളത്തില്‍ ആര്‍ക്കും ബീഫ് നിരോധിക്കാനാകില്ല ; കണ്ണന്താനത്തിനെതിരെ എ.കെ ആന്റണി

a-k-antony

തിരുവനന്തപുരം: ബീഫ് വിഷയത്തില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി.

കേരളത്തില്‍ ആര്‍ക്കും ബീഫ് നിരോധിക്കാനാകില്ലെന്നും ആന്റണി വിമര്‍ശിച്ചു.

വിദേശികള്‍ സ്വന്തം രാജ്യത്തെ ബീഫ് കഴിച്ച് ഇന്ത്യയിലേക്ക് വരണമെന്നാണ് കണ്ണന്താനം തുറന്നടിച്ചത്.

ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പരിപാടിയിലായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ പ്രസ്താവന.

നേരത്തെ, ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്നും, കേരളത്തില്‍ ബീഫ് ഉപയോഗം തുടരുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു.

Top