ബീഫ് നിരോധം: ബിജെപി നേതാവ് ബച്ചു മരക്‌ രാജിവെച്ചു.

ന്യൂഡല്‍ഹി: മേഘാലയയില്‍ നിന്നുള്ള ബിജെപി നേതാവ് ബച്ചു മരക് രാജിവെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ബിയറും ബീഫ് പാര്‍ട്ടിയും കൊണ്ട് ആഘോഷമാക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ബച്ചു മരക് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. നോര്‍ത്ത് ഗാരോ ഹില്‍സില്‍ നിന്നുള്ള ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു

ബീഫ് നിരോധത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് ബെര്‍ണാഡ് മാര്‍ക് രാജിവെച്ചതിന് പിന്നാലെയാണ് ബച്ചുവും തന്റെ രാജി പ്രഖ്യാപിച്ചത്.

തന്റെ പരമ്പരാഗത ഭക്ഷണ ശൈലിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്നും ബിജെപിയുടെ വര്‍ഗീയ ആശയങ്ങളെ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബച്ചു പറഞ്ഞു.

Top