യുപിയില്‍ തേനീച്ചക്കുത്തേറ്റ് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ തേനീച്ചകളുടെ കുത്തേറ്റ് 60 കാരന്‍ മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രതന്‍ലാല്‍ നഗര്‍ മേഖലയില്‍ വീടിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് സത്‌നം മുഞ്ച്വാനിയെയും ഭാര്യ ഗൗരിയെയും തനീച്ചക്കൂട്ടം ആക്രമിക്കുന്നത്. രക്ഷിക്കാന്‍ ശ്രമിച്ച ബന്ധു പ്രകാശിനും കുത്തേറ്റു.

അയല്‍വാസികളാണ് മൂവരെയും തേനീച്ചക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മുഞ്ച്വാനി മരിച്ചിരുന്നു.

Top