തൃശൂരില്‍ കിടക്ക നിര്‍മാണ കമ്പനിയില്‍ തീപിടുത്തം; നാലുപേര്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: തൃശ്ശൂര്‍ വേലൂര്‍ ചുങ്കത്ത് കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീ പിടുത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top