മോദിയുടെ ബയോപിക് സിനിമയാകുന്നു; പിറന്നാൾ ദിനത്തിൽ ചിത്രം അനൗൺസ് ചെയ്ത് സഞ്ജയ് ലീലാ ബൻസാലി

ന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് സിനിമയാകുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും മഹാവീർ ജയിനും ചേർന്ന് നിർമിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജയ് ത്രിപാതിയാണ്. നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനമായ ഇന്നാണ് ‘കർമ്മയോഗി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാർത്ത അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

വലിയ ബഡ്ജറ്റിലും ക്യാൻവാസിലും ഒരുങ്ങുന്ന ചിത്രം വിൻഡർ റിലീസായിട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മഹേഷ് ലിമയെ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട ഭാഷകളിലും ചിത്രം പുറത്തിറക്കാനാണ് അണിയറ നീക്കം എന്ന് റിപ്പോർട്ട്‌ ഉണ്ട്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘മാൻ ബൈരാഗി’യുടെ പോസ്റ്റർ ബോളിവുഡ് താരം അക്ഷയ് കുമാർ പുറത്ത് വിട്ടു. കഴിഞ്ഞ വർഷം പ്രധാന മന്ത്രിയുടെ ബയോപിക് കഥ പറഞ്ഞ വിവേക് ഒബ്രോയ് നായകനായെത്തിയ പി. എം നരേന്ദ്രമോദി എന്ന ചിത്രവും റിലീസ് ആയിരുന്നു

Top