ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ വഴിത്തിരിവ്; ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ്

leena-mareia-paul

കൊച്ചി: വിവാദമായ കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് മറ്റൊരു വഴിത്തിരിവിലേക്ക്. വെടിവെയ്പ്പ് ആസൂത്രണം ചെയ്തതിന് പിന്നില്‍ സിനിമാ നിര്‍മാതാവ് അജാസാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് അജാസ്.

അജാസിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതികളാണ് അജാസും, നിസാമും കേരളം വിട്ടതായും പൊലീസ് പറയുന്നു. ഇരുവരും വിദേശത്തുള്ളതായി വിവരം ലഭിച്ചെന്ന് പൊലീസ് പറയുന്നു.

ബ്യൂട്ടി പാര്‍ലര്‍ ഉടമയും നടിയുമായ ലീനയുടെ വിവരങ്ങള്‍ രവിപൂജാരയ്ക്ക് കൈമാറിയത് അജാസാണെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല രവി പൂജാരിയുമായി അജാസിന് നല്ല ബന്ധം ഉണ്ട്. ഇവരുടെ നിര്‍ദേശ പ്രകാരമാണ് വെടിവയ്പ്പ് നടത്തിയത്.

നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ 2018 ഡിസംബര്‍ 15ന് ബൈക്കിലെത്തിയ രണ്ട് പേര്‍ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണില്‍ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാതായതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്.

Top