സൗന്ദര്യ മത്സരത്തില്‍ ചരിത്രം കുറിക്കാന്‍ മിസ്സ് പനാമ വേദിയാകും

സൗന്ദര്യ മത്സരങ്ങള്‍ ബാഹ്യ സൗന്ദര്യത്തെ അടിസ്ഥാനമാക്കി ആണെന്നുള്ള പൊതു സങ്കല്‍പ്പത്തെ തിരുത്തി കുറിക്കാന്‍ മിസ്സ് പനാമ വേദിയാകുന്നു. രാജ്യത്തെ ഏറ്റവും വലിയ സൗന്ദര്യ മത്സരം ആണ് മിസ്സ് പനാമ. ഈ തവണത്തെ മിസ്സ് പനാമ സൗന്ദര്യ മത്സരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ അവസരം.

നിയമ പരമായും മെഡിക്കല്‍ രേഖകളിലും സ്ത്രീ ആയി മാറിയെന്നുള്ള രേഖകള്‍ കൈ വശമുള്ളവര്‍ക്ക് മാത്രമാണ് മിസ്സ് പനാമയില്‍ മത്സരിക്കാന്‍ യോഗ്യത.മിസ്സ് പനാമയില്‍  വിജയിച്ചാല്‍ രാജ്യത്തെ പ്രതിനിധീകരിച്ചു മിസ്സ് യൂണിവേഴ്‌സ് വേദിയിലേക്ക് മത്സരിക്കാം. ഈ തവണത്തെ മിസ്സ് പനാമ സൗന്ദര്യ മത്സരത്തിന് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ അവസരം ഒരുക്കുകയാണ് സംഘാടകര്‍.

മിസ്സ്  പനാമയില്‍ വിജയിച്ചാല്‍ രാജ്യത്തെ പ്രതിനിധീകരിച്ചു  മിസ്സ് യൂണിവേഴ്‌സ് വേദിയിലേക്ക് മത്സരിക്കാം. വ്യക്തിത്വം, വിജ്ഞാനം,തുടങ്ങി പല മൂല്യങ്ങളും സൗന്ദര്യ മത്സര വേദികളില്‍ മാറ്റുരയ്ക്കപ്പെടണം എന്ന വിപ്ലവകരമായ ചിന്തയാണ് പനാമ മുന്നോട്ട് വെയ്ക്കുന്നത്. മിസ്സ് പനാമ സംഘാടകരാണ് ഇത്തരം ഒരു മാറ്റത്തിനു അവസരം നല്‍കുന്നത്.

Top