സുന്ദരിയെങ്കിലും വായില്‍നിന്ന് വരുന്നത് ഭരണിപ്പാട്ട്; മുരളീധരനെതിരെ പരാതിയുമായി മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനു നേരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കെ.മുരളീധരന്‍ എംപിക്കെതിരെ പൊലീസില്‍ പരാതി. മേയര്‍ സുന്ദരിയെങ്കിലും വായില്‍നിന്ന് വരുന്നത് ഭരണിപ്പാട്ടെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം. എംപിക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് പൊലീസ് അറിയിച്ചു.

കോര്‍പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രസംഗിക്കവെയാണ് മേയറെ കെ.മുരളീധരന്‍ വ്യക്തിപരമായി അധിക്ഷേപിച്ചത്. ‘സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായില്‍നിന്നു വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അതു തീരും. ഇങ്ങനെയുള്ള ഒരുപാടു പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്. ഇങ്ങനെ പോയാല്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്നു തുടങ്ങുന്ന പാട്ട് പാടേണ്ടിവരും എന്നായിരുന്നു മുരളീധരന്റെ വാക്കുകള്‍.

Top