പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘ബ്യൂട്ടിഫുള്‍ ഗെയിം’ വീണ്ടും ആരംഭിക്കുന്നു

സിഫലി നിര്‍മിച്ച് പൃഥ്വിരാജ് നായകനാവുന്ന ബ്യൂട്ടിഫുള്‍ ഗെയിം എന്ന ചിത്രം വീണ്ടും ആരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മലബാറിന്റെ ഫുട്‌ബോള്‍ ആവേശം നിറഞ്ഞു നില്‍ക്കുന്ന ചിത്രം പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കലാണ് സംവിധാനം ചെയ്യുന്നത്. നവാഗതനായ അജയ് കുമാറിന്റെയാണ് തിരക്കഥ. ചിത്രത്തിന്റെ പ്രധാന സ്‌പോര്‍ട്‌സ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിന് മാത്രം ഏകദേശം അഞ്ചുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ നിരവധി കളിക്കാരും മുഖം കാണിക്കുന്നുണ്ട്.

ചക് ദേ ഇന്ത്യ, മേരി കോം, ബാഗ് മില്‍ഖ ബാഗ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെയും ജോണ്‍ മില്ലര്‍ മസ്റ്റ് ഡൈ, ലൈന്‍സ് ടു ബാഡ്, വണ്‍ ത്രീ ഹില്‍, ദി ഓഫീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെയും സ്‌പോര്‍ട്‌സ് ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തത് റോബായിരുന്നു.

റോബ് മില്ലര്‍ കഴിഞ്ഞദിവസം കൊച്ചിയിലെത്തി സംവിധായകന്‍ ജമേഷ് കോട്ടക്കല്‍, നിര്‍മാതാവ് ആസിഫലി, നായകന്‍ പൃഥ്വിരാജ് എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്തി. ചിത്രത്തിലെ സ്‌പോര്‍ട്‌സ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മാത്രം അഞ്ച് കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

Top