പാക്ക് ടീമിനെ പരാജയപ്പെടുത്തുന്നത് ഗംഗയില്‍ പാപം ഒഴുക്കിക്കളയുന്നതിന് തുല്യം: സിദ്ധു

അമൃത്സര്‍: പാക്കിസ്ഥാനെ ക്രിക്കറ്റില്‍ പരാജയപ്പെടുത്തുന്നത് അഭിമാനത്തോടൊപ്പം ഗംഗയില്‍ പാപം ഒഴുക്കിക്കളയുന്നതിന് സമമാണെന്ന് മുന്‍ ക്രിക്കറ്റ് താരവും നിലവില്‍ പഞ്ചാബ് മന്ത്രിയുമായ നവ്‌ജോത് സിങ് സിദ്ധു.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ശത്രുതാ മല്‍സരമാണ് ഇന്ന് എജ്ബാസ്റ്റന്‍ ഗ്രൗണ്ടില്‍ നടക്കുന്നതെന്നും രാജ്യത്തിന്റെ അന്തസ്സിന്റെ കാര്യം വരുമ്പോള്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കുന്നത് ഗംഗയില്‍ മുങ്ങി പാപങ്ങള്‍ ഒഴുക്കിക്കളയുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങള്‍ മാത്രമല്ല, ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ കളി കാണാനായി ടെലിവിഷന്‍ സെറ്റുകള്‍ക്കു മുന്നില്‍ കാത്തിരിക്കുകയാണെന്നും സിദ്ധു പറഞ്ഞു.

Top