ഗൗരിയുടെ ആത്മഹത്യ ; പ്രതികളുടെ ചിത്രമെടുത്ത മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

കൊല്ലം: കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ അധ്യാപികമാരുടെ ബന്ധുക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ഹൈക്കോടതി ജാമ്യം അനുവദിച്ച അധ്യാപികമാര്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം നടത്തിയത്.

മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഘം ക്യാമറകള്‍ അടിച്ച് തകര്‍ക്കാനും ശ്രമിച്ചു.

സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, കോടതിയില്‍ ഹാജരായ അധ്യാപികമാര്‍ ജാമ്യമെടുത്തു.

സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്‍സ് നേവിസ് എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Top