Beat Pakistani artistes with shoes: BJP MLA Sangeet Som

ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള പാകിസ്തന്‍കാരായ കലാകാരന്മാരെ അടിച്ചോടിക്കണമെന്ന് ബിജെപി പാര്‍ട്ടി എംഎല്‍എ സംഗീത് സോം. ഇവരെ ചെരിപ്പിനടിക്കണമെന്നും സംഗീത് സോം പറഞ്ഞു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി എംഎല്‍എയുടെ വിമര്‍ശനം.

പാക് കലാകാരന്മാരേക്കാള്‍ ഭേദം മൃഗങ്ങളാണെന്നു പറഞ്ഞ സംഗീത് സോം, ഇന്ത്യയില്‍ താമസിച്ച് ഇന്ത്യയില്‍ നിന്ന് സമ്പാദിച്ചതിനു ശേഷം, ഇന്ത്യക്കെതിരെ ആക്രമണമഴിച്ചു വിടുന്നവരെ പിന്തുണയ്ക്കുന്നവരാണ് പാക് കലാകാരന്മാരെന്നും കുറ്റപ്പെടുത്തി.

നേരത്തെ പാക് കലാകാരന്മാരെ നാടുകടത്തണമെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പാക് കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തണമെന്നുള്ള അഭിപ്രായത്തോട് ബോളീവുഡിനു സമ്മിശ്ര പ്രതികരണമാണുള്ളതെന്നാണ് വിവരം.

Top