ബീസ്റ്റിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ളയ ദളപതി വിജയ് ഇന്ന് 47-ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കിലാണ് വിജയ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണിത്. സണ്‍ പിക്ച്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡേയാണ് നായിക.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

 

Top