കാറ്റാടിയും നക്ഷത്രവും വളയങ്ങളും ഉള്ള താടി കാണണോ? ബിയേഡ് ചാംപ്യന്‍മാർ

ചിക്കാഗോയില്‍ നടന്ന ബിയേഡ് ആന്‍ഡ് മൊസ്റ്റാഷ് ചാംപ്യന്‍ഷിപ്പിലെ മത്സരാര്‍ഥികളെ കണ്ടാല്‍ ഒന്ന് നോക്കിനിന്നു പോകും. വ്യത്യസ്ത മോഡലുളിലാണ് മത്സരാര്‍ത്ഥികള്‍ എല്ലാം അണിനിരന്നിരിക്കുന്നത്.

ക്രാഫ് ബിയേഡ്, ഫുള്‍ ബിയേഡ്, ഫുള്‍ മൊസ്റ്റാഷ്, ബിസിനസ് ബിയേഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ഓരോ വിഭാഗത്തിലും പ്രത്യേകം വിജയികളെ തിരഞ്ഞെടുക്കും. കാറ്റാടിയും നക്ഷത്രവും വളയങ്ങളും ചക്രങ്ങൾ എന്നിങ്ങനെ വ്യത്യസ്ഥ മോഡലുകളാണ് ഇവരുടെ താടിയില്‍ കാണാന്‍ സാധിക്കുക.

ഫുള്‍ ബിയേഡ് ഫ്രീസ്‌റ്റൈലില്‍ ജേസണ്‍ കെല്ലി ഒന്നും ജോ ഫാരെല്‍ രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഓരോ വര്‍ഷവും താടിക്കാരുടെ എണ്ണവും പുതിയ പരീക്ഷണങ്ങളും മത്സരത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ചെയ്യുന്നത്.

Top