കൃഷിയിടത്തില്‍ ചക്ക പറിക്കാന്‍ പോയ മധ്യവയസ്‌കനെ കരടി ആക്രമിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ മണ്ണീറ തലമാനത്ത് കൃഷിയിടത്തില്‍ ചക്ക പറിക്കാന്‍ പോയ മധ്യവയസ്‌കനെ കരടി ആക്രമിച്ചു. തലമാനം വാഴവിളയില്‍ രാജന്‍കുട്ടി (45)യാണ് കരടിയുടെ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

സംഭവത്തെ ചൊല്ലി സി.പി.എം. പ്രവര്‍ത്തകര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ പ്രതിഷേധവുമായെത്തി. ശനിയാഴ്ച രാത്രിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം.

Top