കരടിയുടെ ആക്രമണം; വാല്‍പ്പാറയില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

മലക്കപ്പാറ: കരടിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. വാല്‍പ്പാറക്കടുത്ത് അയ്യര്‍പാടി എസ്റ്റേറ്റിലാണ് സംഭവം നടന്നത്.

എസ്റ്റേറ്റ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലി കഴിഞ്ഞു ഞായറാഴ്ച രാവിലെ ആറരയോടെ സ്വന്തം ക്വാര്‍ട്ടേഴ്‌സിലേക്ക് മടങ്ങിപ്പോകുമ്പോള്‍ ആണ് തൊഴിലാളി കരടിയുടെ ആക്രമണത്തിന് ഇരയായത്. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Top