ആകാശയാത്രയ്ക്ക് തയ്യാറാകാം ; നാസയുമായി ചേര്‍ന്ന് യൂബറിന്റെ പറക്കും ടാക്‌സി

ണ്‍ലൈന്‍ ടാക്‌സി രംഗത്തെ പ്രമുഖരായ യൂബര്‍ പറക്കും ടാക്‌സികളുമായെത്തുന്നു.

അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസയുമായി ചേര്‍ന്നാണ് യൂബര്‍ പുതിയ സംരംഭത്തിന് തയ്യാറെടുക്കുന്നത്.

ഇതു സംബന്ധിച്ച് ബുധനാഴ്ച ലോസ് ആഞ്ജല്‍സില്‍ കമ്പനി പ്രഖ്യാപനം നടത്തിയിരുന്നു.

നാസയുടെ യുടിഎം പദ്ധതിയുടെ സഹായത്തോടെയാണ് യൂബര്‍ പൈലറ്റില്ലാത്ത ചെറു വിമാനങ്ങള്‍ ടാക്‌സികളായി ഇറക്കാന്‍ ഒരുങ്ങുന്നത്.

തിരഞ്ഞെടുത്ത അമേരിക്കന്‍ നഗരങ്ങളില്‍ 2020 ഓടെ പരീക്ഷണാടിസ്ഥാനത്തില്‍ ടാക്‌സികള്‍ ഓടിച്ചു തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നഗരപ്രദേശങ്ങളില്‍ ആകാശമാര്‍ഗേനയുള്ള ഗതാഗതത്തിന് നാസയുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2023 ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ടാക്‌സിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

തുടക്കത്തില്‍ പൈലറ്റായിരിക്കും വിമാനം പറത്തുന്നത് പിന്നീട് മാത്രമായിരിക്കും പൈലറ്റില്ലാതെ പറക്കുന്ന സാങ്കേതികവിദ്യയിലേയ്ക്ക് മാറുന്നത്.

വായു മാര്‍ഗ്ഗത്തില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് യാത്രക്കാര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നും, കൂടുതല്‍ സുരക്ഷിതവും, ചെലവ് കുറഞ്ഞതുമായിരിക്കും ചെറു വിമാനങ്ങളെന്ന് കമ്പനി പറയുന്നു.

Top