Be prepared, Modi Ji will send CBI against you, Kejriwal warns Manish Sisodia

ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണം നേരിടാന്‍ തയ്യാറായി ഇരിക്കാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് മുഖ്യമന്ത്രി കെജ്‌രിവാളിന്റെ മുന്നറിയിപ്പ്.

ദ്വാരകയിലെ ദീന്‍ ദയാല്‍ ഉപാധ്യായ് കോളേജിന്റെ പുതിയ കെട്ടിടം സിസോദിയ ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിന്റെ മുന്നറിയിപ്പ്.

മോദി ഉടന്‍ സി.ബി.ഐയെ അയക്കുകയൊ, കെട്ടിടം നിര്‍മ്മിക്കാന്‍ താങ്കള്‍ക്ക് അധികാരമില്ലെന്ന് പ്രഖ്യാപിക്കുകയൊ ചെയ്യുമെന്ന് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പരിഹസിച്ചു.

പി.ഡബ്ല്യൂ.ഡി മന്ത്രി സത്യേന്ദര്‍ ജയിനൊപ്പമാണ് വിദ്യാഭ്യാസ മന്ത്രികൂടിയായ സിസോദിയ കോളേജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

Top