തൃശൂരില്‍ മത്സരിച്ച് വിജയിക്കും, എസ്എന്‍ഡിപിയുടെ എല്ലാ പിന്തുണയും ഉണ്ട്: തുഷാര്‍ വെള്ളാപ്പള്ളി

thushar vellapally

കൊല്ലം: തനിക്ക് എസ്എന്‍ഡിപിയുടെ എല്ലാ പിന്തുണയും ഉണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

മത്സരിച്ചാല്‍ ഭാരവാഹിത്വം രാജി വെയ്ക്കണോ എന്ന കാര്യം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ പറയട്ടെയെന്നും തൃശൂരില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്നും മത്സരിക്കാന്‍ ബിഡിജെഎസില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അതിനാലാണ് കളത്തിലിറങ്ങുന്നതെന്നും തുഷാര്‍ പറഞ്ഞു.

ഇനി വേറെ ഒരു മണ്ഡലത്തിലേക്കില്ലെന്നും വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനിറങ്ങിയാലും വേറെ എവിടേക്കുമില്ലെന്നും തൃശൂരില്‍ തന്നെ മത്സരിച്ച് വിജയിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി. അതേസമയം, വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നാല്‍ മാറ്റമുണ്ടാകുമെന്ന് തുഷാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Top