ബിഡിജെഎസുമായി തര്‍ക്കങ്ങളില്ല; വ്യക്തമാക്കി ശ്രീധരന്‍ പിള്ള രംഗത്ത്

sreedharanpilla

തിരുവനന്തപുരം: ബിഡിജെഎസുമായി തര്‍ക്കങ്ങളില്ലെന്ന് ബിജെപി സംസംഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള.

അതേസമയം, ബിഡിജെഎസിന്റെ മൂന്നു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചിരുന്നു.

ആലത്തൂര്‍, ഇടുക്കി, മാവേലിക്കര സീറ്റുകളിലെ സ്ഥാനാര്‍ഥികളെ രാവിലെ പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. എന്നാല്‍ വയനാട്, തൃശൂര്‍ സീറ്റുകളുടെ കാര്യത്തില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകില്ല. രണ്ടു മണ്ഡലങ്ങളിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

Top