ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലും, എക്‌സിക്യൂട്ടീവ് യോഗവും ഇന്ന്

bdjs

ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലും, എക്‌സിക്യൂട്ടീവ് യോഗവും ഇന്ന് ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസ് ഹോട്ടലില്‍ ചേരും. പാര്‍ട്ടി അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടി സംസ്ഥാന ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും

ബിഡിജെഎസ് മത്സരിച്ച വയനാട്, ആലത്തുര്‍, മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച വിലയിരുത്തലാകും മുഖ്യ ചര്‍ച്ച. മറ്റ് ജില്ലാ പ്രസിഡന്റുമാര്‍ അതാത് ജില്ലകളിലെ എന്‍ഡിഎ യുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.

Top