ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ എന്‍ഡിഎയുമായുള്ള നിസ്സഹകരണം തുടരും: ബിഡിജെഎസ്‌

ആലപ്പുഴ: എന്‍ഡിഎയുമായുള്ള നിസ്സഹകരണം തുടരുമെന്ന് വ്യക്തമാക്കി ബിഡിജെഎസ്. ആവശ്യങ്ങളില്‍ തീരുമാനമാകും വരെ ഇത് തുടരും. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ മറുപടി ഒരാഴ്ചക്കകം പ്രതീക്ഷിക്കുന്നുവെന്നും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

Top