പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കും, ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് തുഷാര്‍

തൃശൂര്‍ : സംഘടനക്ക് അകത്തുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുമെന്നും ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ ഉപതെരഞ്ഞെടുപ്പുകളില്‍ സജീവമായില്ലെന്നും പരാജയത്തിന് അത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം ഉപതെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്തു.

വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പായിരുന്നു. ബിഡിജെഎസും ബിജെപിയും കോന്നിയില്‍ സജീവമായി. മറ്റു മണ്ഡലങ്ങളിലും അതുണ്ടായില്ല. അഞ്ച് ഉപതെരഞ്ഞെടുപ്പ് ഫലവും ഈ മാസം ഒമ്പതിന് കോട്ടയത്ത് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ വ്യക്തമാക്കി.

Top