ബിഡിജെഎസ് അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

bdjs

കൊച്ചി: ബിഡിജെഎസ് അവസാനഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. തുഷാര്‍ വെള്ളാപ്പളളി ഇത്തവണ മത്സരിക്കുന്നില്ല. കുട്ടനാട്ടില്‍ സിപിഐയില്‍ നിന്ന് രാജി വെച്ച തമ്പി മേട്ടുതറയും കോതമംഗലത്ത് ഷൈന്‍ കെ കൃഷ്ണനുമാണ് സ്ഥാനാര്‍ത്ഥികള്‍. നേരത്തെ ബിഡിജെഎസ് പ്രഖ്യാപിച്ച പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് അവസാനഘട്ട പട്ടിക പ്രഖ്യാപിച്ചത്.

ഏറ്റുമാനൂരില്‍ ആദ്യം പ്രഖ്യാപിച്ച ഭരത് കൈപ്പാറേടന്‍ പകരമായി എന്‍ ശ്രീനിവാസന്‍ നായര്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥിക്കെതിരെ പ്രാദേശിക തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇയാളെ മാറ്റിയത്. അതേസമയം ഉടുമ്പഞ്ചോല സീറ്റില്‍ സന്തോഷ് മാധവന്‍ മത്സരിക്കും.

ആദ്യ മൂന്ന് ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കൊടുങ്ങല്ലൂര്‍, കുട്ടനാട് സീറ്റുകള്‍ പ്രഖ്യാപിച്ചിരുന്നില്ല. ഉടുമ്പന്‍ചോലയില്‍ സന്തോഷ് മാധവനെയാണ് നേരത്തെ തീരുമാനിച്ചിരുന്നത്. തവനൂരില്‍ രമേശ് കോട്ടായിപ്പുറം, വാമനപുരത്ത് തഴവ സഹദേവന്‍, ഇരവിപുരത്ത് രഞ്ജിത്ത് രവീന്ദ്രന്‍, ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍ എന്നിവരാണ് മത്സരിക്കുക. മൂന്ന് ഘട്ടങ്ങളിലായി 18 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരുന്നത്.

പൂഞ്ഞാറില്‍ എംആര്‍ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയില്‍ പിഎസ് ജയരാജന്‍, പറവൂരില്‍ എബി ജയപ്രകാശ്, ചാലക്കുടിയില്‍ ഉണ്ണികൃഷ്ണന്‍ ചാലക്കുടി, നെന്മാറയില്‍ അനുരാഗ് എഎന്‍ എന്നിവരാണ് രണ്ടാം ഘട്ട പട്ടികയില്‍ ഉണ്ടായിരുന്നവര്‍.

 

Top