BDJS-BJP-assembly-election

ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നണിയില്‍ ബിഡിജെഎസ് മത്സരിക്കില്ലെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ബിജെപിയുമായി തെരഞ്ഞെടുപ്പ് നീക്കുപോക്ക് മാത്രമേ കാണു. ജയസാധ്യയുള്ള ഇരുപതോളം സീറ്റുകളില്‍ മാത്രമാണ് നീക്കുപോക്കുണ്ടാക്കാന്‍ ശ്രമിക്കുക. എന്നാല്‍ താനും തുഷാര്‍ വെള്ളാപ്പള്ളിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുകയോ പിന്തുണ നല്‍കുമെന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി രൂപീകരിച്ചതില്‍ അസഹിഷ്ണുത കാണിക്കുന്നവരുണ്ട്. എന്നാല്‍ ബിഡിജെഎസില്‍ മഞ്ഞക്കൊടി പിടിക്കുന്നവര്‍ മാത്രമല്ല, എല്ലാവരും ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top