ആലപ്പുഴ ജില്ലയിലെ ബിഡിജെഎസിന്റെ ഭാരവാഹികള്‍ രാജിവെച്ച് സിപിഎമ്മിലേക്ക്

bdjs

ആലപ്പുഴ: ബിഡിജെഎസിന്റെ ആലപ്പുഴ ജില്ലയിലെ ഏഴു ഭാരവാഹികള്‍ രാജിവച്ച് സിപിഎമ്മില്‍ ചേരുന്നു. ബിഡിജെഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ബൈജു, കുട്ടനാട് മണ്ഡലം ട്രഷറര്‍ വരുണ്‍ ടി.രാജ്, വൈസ് പ്രസിഡന്റ് ഉത്തമന്‍, രാമങ്കരി പഞ്ചായത്ത് സെക്രട്ടറി വിപിന്‍ ലാല്‍, മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, അനീഷ് ടി.ആര്‍, ചമ്ബക്കുളം പഞ്ചായത്ത് കമ്മിറ്റി അംഗം സനീഷ് എന്നിവരാണു ബിഡിജെഎസ് വിട്ടത്.

സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്തു നടത്തുന്നവരുടെയും അധഃപതിച്ച ആള്‍ക്കൂട്ടമായി ബിഡിജെഎസ് മാറിയെന്ന് രാജിവെച്ചവര്‍ പറഞ്ഞു.അധികാരത്തോടുള്ള ആര്‍ത്തിയും സ്വന്തം കാര്യലാഭവും മാത്രമാണു ബിഡിജെഎസ് നേതാക്കന്മാരെ ഭരിക്കുന്നത്. സാമൂഹ്യനീതി ഉറപ്പു വരുത്താനും പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതം സംരക്ഷിക്കാനും കഴിയുന്ന പ്രസ്ഥാനമാകും എന്നു കരുതിയാണു ബിഡിജെഎസില്‍ ചേര്‍ന്നത്. എന്നാല്‍ അണികളെ പറഞ്ഞു പറ്റിക്കുകയാണെന്ന് രാജിവെച്ചവര്‍ പറഞ്ഞു.

Top