പിറന്നാളിന് ജയസൂര്യയ്ക്ക് സര്‍പ്രൈസ് നല്‍കി; താരത്തിന്റെ മറുപടി കേട്ട് ഞെട്ടി ആരാധകന്‍

പിറന്നാളിന് ജയസൂര്യയ്ക്ക് സര്‍പ്രൈസ് മാഷപ്പ് വീഡിയോ ഒരുക്കി നല്‍കിയ ആരാധകന്‍ ജയസൂര്യയുടെ മറുപടിയില്‍ ഞെട്ടിയിരിക്കുകയാണ്. സിനിമയിലെയും അഭിമുഖങ്ങളുടെയും ഭാഗങ്ങള്‍ ചേര്‍ത്ത് മാഷപ്പ് വിഡിയോ ഒരുക്കിയ യുവ എഡിറ്റര്‍ ലിന്റൊ കുര്യനെ സിനിമയിലേക്ക് ക്ഷണിച്ചാണ് ജയസൂര്യ ഞെട്ടിച്ചത്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ലിന്റൊ ഒരുക്കിയ മാഷപ്പ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

‘ഇത്രയും ഗംഭീരമായ പിറന്നാള്‍ സമ്മാനം നല്‍കിയതിന് ഒരുപാടു നന്ദി,’ എന്നു കുറച്ചുകൊണ്ട് ജയസൂര്യ മാഷപ്പ് വിഡിയോ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചത്. ജയസൂര്യയെ ഇത്രയും മാസ് താരത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ് എന്നാണ് വിഡിയോ കണ്ടവരുടെ പ്രതികരണം. മനോഹരമായ വിഡിയോ ഒരുക്കിയ ലിന്റോയെ സിനിമയിലേക്ക് ക്ഷണിക്കുന്നുവെന്ന് ജയസൂര്യ പറഞ്ഞു.

മോഹന്‍ലാല്‍, സിദ്ദിഖ്, അലിയാര്‍, ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍, നൈല ഉഷ തുടങ്ങിയവരുടെ ശബ്ദങ്ങളിലൂടെ ജയസൂര്യ എന്ന നടന്റെ ബഹുമുഖപ്രതിഭയെ വീഡിയോയില്‍ ലിന്റൊ അടയാളപ്പെടുത്തുന്നുണ്ട്.

Top