ഇരട്ട പദവി വിഷയത്തില്‍ ; ദ്രാവിഡ് വീണ്ടും വിശദീകരണം നല്‍കണമെന്ന് ബി.സി.സി.ഐ

രട്ട പദവി വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി മേധാവിയുമായ രാഹുല്‍ ദ്രാവിഡിന് ബി.സി.സി.ഐയുടെ നോട്ടീസ്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥരാണ് ഇന്ത്യ സിമന്റ്‌സ്. ബി.സി.സി.ഐയുടെ ഭരണഘടന പ്രകാരം ഒരേ സമയം ഒരാള്‍ക്ക് രണ്ടു പദവികള്‍ വഹിക്കാനാവില്ല.

ബി.സി.സി.ഐ എത്തിക്സ് ഓഫീസറായ ഡി.കെ ജെയിനാണ് നവംമ്പര്‍ 12 ന് ബി.സി.സി.ഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് നോട്ടീസ് നല്‍കിയത്.

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എം.പി.സി.എ) അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ ദ്രാവിഡിനോട് വിശദീകരണം തേടിയത്. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചായിരിക്കുമ്പോഴും ദ്രാവിഡ് ഇരട്ട പദവി വഹിച്ചിരുന്നുവെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഞ്ജീവ് ഗുപ്ത ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ വിഷയത്തില്‍ ബി.സി.സി.ഐ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍, ഇന്ത്യ സിമന്റ്‌സില്‍ നിന്ന് അവധിയെടുത്താണ് താന്‍ കോച്ചിങ് പദവി ഏറ്റെടുത്തതെന്നും ഇപ്പോഴും അവധിയിലാണെന്നുമായിരുന്നു ദാവിഡിന്റെ വിശദീകരണം.

Top