കൊറോണ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര,കാണികളെ പ്രവേശിപ്പിക്കില്ലെന്ന് സൂചന

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് സൂചന.

അതേസമയം, മത്സരം അടച്ചിട്ട സ്റ്റേഡയത്തില്‍ നടത്താന്‍ കായിക മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു എന്നാല്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ബി.സി.സി.ഐയുടെ വാദം.

ഇന്ന് ഒന്നരയ്ക്ക് ഹിമാചല്‍ പ്രദേശിലെ ധരംശാലയിലാണ് മത്സരം നടക്കുന്നത്. നിലവില്‍ പതിനായിരത്തോളം ടിക്കറ്റ് മാത്രമാണ് വിറ്റഴിഞ്ഞിട്ടുള്ളത്.

Top