bcci yusuf pathan hong kong

ന്യൂഡല്‍ഹി: വിദേശ ക്രിക്കറ്റ് ലീഗില്‍ കളിക്കാനുള്ള യൂസഫ് പഠാന്റെ നീക്കത്തിനു തിരിച്ചടിയുമായി ബിസിസിഐ.

ഹോങ്കോംഗ് ലീഗില്‍ കളിക്കുന്നതിന് മുമ്പ് ബിസിസിഐ അനുമതി നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

ഇതിന്റെ കാരണം വ്യക്തമാക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. എന്നാല്‍ പഠാനു പിന്നാലെ മറ്റു കളിക്കാരും വിദേശ ലീഗില്‍ കളിക്കാന്‍ അനുമതി ചോദിച്ചതോടെയാണ് പഠാന്റെ അനുമതി പിന്‍വലിച്ചതെന്നാണ് സൂചന.

നേരത്തെ, ഹോങ്കോംഗ് ലീഗില്‍ കളിക്കാന്‍ കരാര്‍ ഒപ്പിട്ടതായി യൂസഫ് പഠാന്‍ അറിയിച്ചിരുന്നു. ബിസിസിഐയുടേയും പഠാന്റെ ഹോം ടീമായ ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെയും പ്രത്യേക അനുമതി ലഭിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.

34 വയസുകാരനായ യൂസഫ് പഠാന്‍ 2012 ലാണ് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത്. അതിനാല്‍ത്തന്നെ വിദേശ ലീഗുകളില്‍ കളിച്ച് ഐപിഎല്ലിനു മുമ്പായി ഫോം നിലനിര്‍ത്താനായിരുന്നു പഠാന്റെ ശ്രമം.

നേരത്തെ സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ബിസിസിഐ അനുമതി നല്‍കിയില്ല.

Top