ബിസിസിഐ വനിത ടി20 ചലഞ്ച് പ്രഖ്യാപിച്ചു

മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന നാല് മത്സരങ്ങളടങ്ങിയ ടൂര്‍ണ്ണമെന്റായി വനിത ടി20 ചലഞ്ച് പ്രഖ്യാപിച്ച് ബിസിസിഐ. മെയ് 6 മുതല്‍ മേയ് 11 വരെ നടക്കുന്ന മത്സരങ്ങളില്‍ വെലോസിറ്റി എന്ന ടീമിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സൂപ്പര്‍നോവാസും ട്രെയില്‍ബ്ലേസേഴ്‌സുമാണ് ഏറ്റുമുട്ടിയത്.

ആദ്യ റൗണ്ട് മത്സരത്തിന് ശേഷം സെലക്ട് ചെയ്യപ്പെടുന്ന രണ്ട് സ്ഥാനക്കാര്‍ മേയ് 11നു നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയിലെയും വിദേശത്തെയും മുന്‍ നിര താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ടീമുകളുടെ പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Top