അമ്പയര്‍മാര്‍ക്കും ഇനി എ പ്ലസ് ഗ്രേഡ് നൽകുമെന്ന് ബിസിസിഐ

ളിക്കാര്‍ക്കെന്ന പോലെ അമ്പയര്‍മാര്‍ക്കും എ പ്ലസ് ഗ്രേഡ് ഏര്‍പ്പെടുത്താനൊരുങ്ങി ബിസിസിഐ. മുന്‍ കേരള താരവും രാജ്യാന്തര അമ്പയറുമായ കെ എന്‍ അനന്തപദ്മനാഭന്‍ അടക്കം 10 അമ്പയര്‍മാരാണ് എ പ്ലസ് ഗ്രേഡിലുള്ളത്. നിതിന്‍ മേനോന്‍, അനില്‍ ചൗധരി, മദന്‍ഗോപാല്‍ ജയരാമന്‍, വീരേന്ദര്‍ കുമാര്‍ ശര്‍മ, രോഹന്‍ പണ്ഡിറ്റ്,‌നിഖില്‍ പട്‌വര്‍ധന്‍, സദാശിവ അയ്യര്‍, ഉല്ലാസ് ഗാന്ധെ, നവദീപ് സിങ് സിദ്ധു എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ള മറ്റ് അമ്പയര്‍മാര്‍.

എ ഗ്രൂപ്പില്‍ സി ഷംസുദ്ദീന്‍ അടക്കം 20 അമ്പയര്‍മാരുണ്ട്. ബി ഗ്രൂപ്പില്‍ 60 അമ്പയര്‍മാരും ഗ്രൂപ്പ് സിയില്‍ 46 അമ്പയര്‍മാരും ഗ്രൂപ്പ് ഡിയില്‍ (60-65 പ്രായം) 11 അമ്പയര്‍മാരുമാണുള്ളത്. എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന അമ്പയര്‍മാര്‍ക്ക് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഒരു ദിവസം നിയന്ത്രിക്കുന്നതിന് 40000 രൂപ ലഭിക്കും. ബി, സി കാറ്റഗറിയിലുള്ള അമ്പയര്‍മാര്‍ക്ക് 30000വും പ്രതിഫലമായി ലഭിക്കും.

Top