ടി20യില്‍ മാത്രം കളിക്കുന്ന താരങ്ങള്‍ക്കും വാര്‍ഷിക കരാര്‍ നല്‍കും; ബിസിസിഐ

മുംബൈ: ടെസ്റ്റ്, ഏകദിന താരങ്ങള്‍ക്ക് നല്‍കുന്ന വാര്‍ഷിക കരാര്‍ ഇനിമുതല്‍ ടി20യില്‍ മാത്രം കളിക്കുന്ന താരങ്ങള്‍ക്കും ലഭിക്കുമെന്ന് ബിസിസിഐ. രാജ്യത്തിനായി ഏറ്റവും കുറഞ്ഞത് 10 ടി20 മത്സരമെങ്കിലും കളിച്ചിരിക്കണമെന്നതാണ് വാര്‍ഷിക കരാര്‍ ലഭിക്കാനുള്ള പ്രധാന യോഗ്യത. ഇതോടെ, കൂടുതല്‍ താരങ്ങള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

 

ഏറ്റവും കുറഞ്ഞത് മൂന്ന് ടെസ്റ്റ് മത്സരങ്ങളിലോ ഏഴ് ഏകദിനങ്ങളിലോ കളിച്ചവരെയാണ് ഇതുവരെ വാര്‍ഷിക കരാറിന് പരിഗണിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ടി20യില്‍ മാത്രം ഇന്ത്യക്കായി കളിച്ചിട്ടുള്ള വാഷിംഗ്ടണ്‍ സുന്ദറിന് ബിസിസിഐ വാര്‍ഷി കരാര്‍ നല്‍കിയിരുന്നു. എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നിലവില്‍ വാര്‍ഷിക കരാറുകള്‍ നല്‍കുന്നത്. എ പ്ലസ് താരത്തിന് വാര്‍ഷിക പ്രതിഫലമായി ഏഴ് കോടി രൂപയും എ കാറ്റഗറിയിലുള്ള കളിക്കാരന് അഞ്ച് കോടിയും ബി കാറ്റഗറിയിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി കാറ്റഗറിയിലുള്ളവര്‍ക്ക് ഒരു കോടിയുമാണ് ലഭിക്കുന്നത്.

Top