ബിസിസിഐയും ഒപ്പോയും ചേര്‍ന്നു ടീം ഇന്ത്യയ്ക്ക് ഇനി പുതിയ ജഴ്‌സി

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബിസിസിഐയും ഒപ്പോയും ചേര്‍ന്ന് ഇന്ത്യക്ക് പുതിയ ജഴ്‌സി അവതരിപ്പിച്ചു.

അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഒപ്പോ സ്വന്തമാക്കിയിരുന്നു. 162 ദശലക്ഷം ഡോളറിന്റേതാണ് കരാര്‍. 2014 ട്വന്റിട്വന്റി ചാമ്പ്യന്‍സ് ലീഗിലും ഒപ്പോതന്നെയായിരുന്നു ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍.

2013ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ നിലവിലെ ക്യാപ്റ്റനായ വിരാട് കോഹ്ലി നയിക്കുമോ എന്ന ഉറപ്പാക്കിയിട്ടില്ല.

Top