ടോസ് നല്‍കാന്‍ ബിസിസിഐ സിഇഒ മെമ്പര്‍; വനിതാ ദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും

നിതാ ദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. വനിതാ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തില്‍ ടോസ് നല്‍കുന്നത് ബിസിസിഐ സിഇഒ മെമ്പര്‍ ഡയാന ഇഡല്‍ജി.

മൂന്നാം ഏകദിന മത്സരം നടക്കുന്ന ഇന്ന് ഇരു ടീമുകളുടെയും നായകന്മാരായ ആരോണ്‍ ഫിഞ്ചിനും, വിരാട് കൊഹ്‌ലിക്കും ഒപ്പം പിച്ച് പരിശോധിക്കാന്‍ ഡയാന എത്തും. പിന്നാലെ മാച്ച് റഫറിക്ക് ടോസ് കൈമാറും. കൂടുതല്‍ സ്ത്രീകളെ ക്രിക്കറ്റിലേക്ക് കൊണ്ടുവരുവാനുള്ള തന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്നാണ് ഡയാന പറയുന്നത്.

വനിതാ ക്രിക്കറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനായി ബിസിസിഐയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, സ്ത്രീകളുടെ തുല്യ അവകാശത്തിനായി ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഡയാനയെന്ന് ബിസിസിഐയും പ്രതികരിച്ചു.

Top