ബിസിസിഐ വനിതാ ഐപിഎല്‍ സംഘടിപ്പിക്കും; സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഈ വര്‍ഷം തന്നെ വനിതാ ഐപിഎല്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സൗരവ് ഗാംഗുലി.’വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണ്. വനിതാ ദേശീയ ടീമിനായുള്ള പദ്ധതികളും തയ്യാറായി വരികയാണ്’-സൗരവ് ഗാംഗുലി പറഞ്ഞു.

നിലവിലെ കോവിഡ് സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കോവിഡ് കാരണം എന്‍സിഎയും അടച്ചിരുന്നു. എന്നാല്‍ വനിതാ താരങ്ങള്‍ക്കായി ഒരു ക്യാംപ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു. നവംബര്‍ 1 മുതല്‍ 10 വരെ വനിതാ ഐപിഎല്‍ നടത്തിയേക്കുമെന്നാണ് വിവരം.

മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന എന്നിവരാണ് ടീമുകളെ നയിക്കുന്നത്. അവസാന സീസണില്‍ വലിയ ആരാധക പിന്തുണ വനിതാ ഐപിഎല്ലിന് ലഭിച്ചിരുന്നു. ഗാംഗുലിയുടെ സ്ഥിരീകരണം എത്തിയതോടെ വനിതാ ഐപിഎല്‍ നടക്കുമെന്ന കാര്യം ഉറപ്പായി.

Top