BCCI to challenge Lodha panel recommendations in Supreme Court

മുംബൈ: ക്രിക്കറ്റ് പരിഷ്‌കരണത്തിനായി സുപ്രീം കോടതി നിയമിച്ച ആര്‍എം ലോധ കമ്മിറ്റി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടിയായി ബിസിസിഐ സത്യവാങ്മൂലം നല്‍കും.

ഇതിനായി പ്രസിഡന്റ് ശശാങ്ക് മനോഹറിനേയും സെക്രട്ടറി അനുരാഗ് ഠാക്കൂറിനേയും ബിസിസിഐ പ്രത്യേക ജനറല്‍ ബോഡി യോഗം ചുമതലപ്പെടുത്തി.

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രായോഗികമല്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അതേസമയം ഭരണഘടനാ പരിഷ്‌കാരം സംബന്ധിച്ച നിര്‍ദ്ദേശം ബിസിസിഐ അംഗീകരിച്ചു. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ പ്രത്യേകം സത്യവാങ്മൂലം സമര്‍പ്പിയ്ക്കാന്‍ യോഗം തീരുമാനിച്ചു.

ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് സംഘിന് പൂര്‍ണ അംഗത്വം നല്‍കാനും ബിസിസിഐ തീരുമാനിച്ചു. ഇതോടെ രഞ്ജി ട്രോഫിയില്‍ 28ാമത്തെ ടീമായി ഛത്തീസ്ഗഡ് മാറും.

Top