മീ ടൂ ആരോപണം; രാഹുല്‍ ജോഹ്‌റിയോട് ബിസിസിഐ വിശദീകരണം തേടി

rahul-johry

മുംബൈ: മീ ടൂ ആരോപണത്തില്‍ കുടുങ്ങിയ സിഇഒ രാഹുല്‍ ജോഹ്‌റിയോട് ബിസിസിഐ വിശദീകരണം തേടി.

ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മറുപടി നല്‍കണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ജോഹ്‌റിയുടെ വിശദീകരണം ലഭിച്ചശേഷം കൂടുതല്‍ നപടികളുണ്ടാകുമെന്നും ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

നേരത്തെ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സും (സിഒഎ) ജോഹ്‌റിയോട് വിശദീകരണം തേടിയിരുന്നു. ജോഹ്‌റിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് പേര് വെളിപ്പെടുത്താത്ത യുവതിയാണ്. ജോഹ്‌റി മുമ്പ് ജോലി ചെയ്തിരുന്ന നീച്ചെ സാറ്റ്‌ലൈറ്റ് ചാനലിലെ ജീവനക്കാരിയാണ് ഇവര്‍.

Top