ശ്രീ ലങ്കൻ പര്യടനം ; ടീമിൽ ഇടം നേടി 5 പുതുമുഖങ്ങൾ

ശ്രീലങ്കക്കെതിരായ ടി20-ഏകദിന പരമ്പരകളിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ക്യാപ്റ്റനുൾപ്പെടെ 6 പുതുമുഖങ്ങൾ ടീമിൽ ഇടം നേടി. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ശിഖർ ധവാൻ ടീമിനെ നയിക്കും. പേസർ ഭുവനേശ്വർ കുമാറാണ് ഉപനായകൻ. ആറ് പുതുമുഖ കളിക്കാരാണ് ടീമിൽ ഇടം നേടിയത്. ഇവരുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഈ പര്യടനം. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീ ലങ്കക്കെതിരെ കളിക്കുക.

ടീമിൽ ഇടം പിടിച്ച ഭാവി ഇന്ത്യയുടെ സൂപ്പർതാരങ്ങളാവാൻ പോവുന്ന കളിക്കാരാണ് ആർസിബിയുടെ ഇടങ്കയ്യൻ ഓപ്പണർ ദേവ്ദത്ത് പടിക്കൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടോപ് സ്കോറർ നിധീഷ് റാണ, രാജസ്ഥാൻ റോയൽസിന്റെ ചേതൻ സക്കറിയ, ചെന്നൈ സൂപ്പർ കിങ്സിന്റെ കൃഷ്ണപ്പ ഗൗതം, റിതുരാജ് ഗെയ‍്‍ക‍്‍വാദ് എന്നീ താരങ്ങളാണ് ശ്രീ ലങ്കൻ പര്യടത്തിനുള്ള ടീമിൽ ഇടം നേടിയവർ.

 

Top