മിതാലി രാജിന്റെ പരാതി സന്ദേശത്തില്‍ വിശദീകരണം തേടി ബിസിസിഐ

കദിന നായി മിതാലി രാജ് ബിസിസിഐക്ക് രഹസ്യമായി അയച്ച ഇമെയില്‍ ചോര്‍ന്നതില്‍ വിശദീകരണം തേടി ബിസിസിഐ. രമേശ് പവാറിനെതിരേയും സിഒഎ അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഡയാന എഡല്‍ജിയ്ക്കെതിരേയും ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് മിതാലിയുടെ കത്ത്.

ഏറെ ഗൗരവമുള്ള കത്ത് ചോര്‍ന്നതില്‍ ബിസിസിഐ ആക്ടിങ്ങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് വിശദീകരണം തേടിയിരിക്കുന്നത്. സിഇഒ രാഹുല്‍ ജോറി, ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിം എന്നിവരോടാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.

Top