മുഹമ്മദ് ഷമിക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ അറിയിച്ചു

ഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് നിരാശയുടെ വാര്‍ത്ത. പരിക്കേറ്റ് വിശ്രമത്തിലുള്ള പേസര്‍ മുഹമ്മദ് ഷമിക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) സെക്രട്ടറി ജയ്ഷാ അറിയിച്ചു. ലോകകപ്പിനുമുമ്പ് നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) പൂര്‍ണമായും ഷമിക്ക് നഷ്ടമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജൂണില്‍ വെസ്റ്റിന്‍ഡീസ്, യു.എസ്. എന്നിവിടങ്ങളിലായാണ് ലോകകപ്പ്.

ലോകകപ്പിനുശേഷം ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി. ലണ്ടനിലെ ചികിത്സയ്ക്കുശേഷം ഷമി ഇന്ത്യയിലെത്തിയെന്നും ശസ്ത്രക്രിയ വിജയകരമാണെന്നും ജയ്ഷാ പറഞ്ഞു. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ഷമി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ഷമി. ഏഴുകളിയില്‍ 24 വിക്കറ്റ് നേടിയ താരം പിന്നീട് കാല്‍ക്കുഴക്കേറ്റ പരിക്കിന് ചികിത്സ തേടി.

Top